World Environment Day

World Environment Day 2021

SOCIAL FORESTRY DIVISION, ERNAKULAM

KERALA FOREST DEPARTMENT

Saturday 5th June 2021 | 11:00 am to 01:00 pm

ABOUT WEBINAR

മനുഷ്യൻ പ്രകൃതിക്ക് മേൽ ഏൽപ്പിക്കുന്ന അതിരുകളില്ലാത്ത ആഘാതങ്ങൾക്ക് മാനവരാശി ഈ വർത്തമാന കാലത്ത് സമാനതകളില്ലാത്ത വില നൽകേണ്ടി വരുന്ന അവസ്ഥയാണ് നാമിന്നു അഭിമുഖീകരിക്കുന്നത്. നിയന്ത്രിതമായ പ്രകൃതിവിഭവ ചൂഷണത്തിലൂടെയും അശാസ്ത്രീയമായ വികസന കാഴ്ചപ്പാടിലൂടെയും പ്രകൃതിയോട് യുദ്ധം പ്രഖ്യാപിക്കുന്ന ജീവിതശൈലിയുടെയും മനുഷ്യൻ ഇന്ന് ഭൂമിയിലെ ജീവന്റെ സ്വഭാവിക നിലനിൽപ്പിന് ഏറെ വെല്ലുവിളികൾ ഉയർത്തുകയാണ്. കുതിച്ചുയരുന്ന അന്തരീക്ഷ താപനില കാലാവസ്ഥാ വ്യതിയാനത്തിനും അതുമൂലമുള്ള പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നു. തനത് ആവാസ വ്യവസ്ഥയുടെ നാശം ജന്തുസസ്യവർഗ്ഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു. ലോകം അഭിമുഖീകരിക്കുന്ന ഈ വിപത്തിനെ നേരിടുന്നതിനായും പൊതുജന അവബോധം വളർത്തുന്നതിനായും ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം എന്ന ആശയത്തെ മുൻ നിറുത്തി 2021 ജൂൺ 5ന് കേരള വനം വകുപ്പ് ആചരിക്കുകയാണ്.

അന്നേദിവസം കുസാറ്റ് കാമ്പസ്സിൽ വച്ച് ബഹു. വ്യവസായ നിയമ കാര്യ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് അവർകൾ ലോക പരിസ്ഥിതി ദിനാചരണവും, വൃക്ഷവൽക്കരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും

അഡ്വ.എൽദോസ് കുന്നപ്പിള്ളി (ബഹു.പെരുമ്പാവൂർ MLA) കോടനാട് വച്ച് പെരിയാർ നദീ തീര സംരക്ഷണ പ്ലാന്റിങ് ഉദ്ഘാടനവും

തുടർന്ന് “നഗരവൽക്കരണവും അനുബന്ധ മാലിന്യ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും” എന്നവിഷയത്തിൽ വെബിനാറും നടത്തപ്പെടുകയാണ്.

SPEAKERS

INAUGURAL SESSION

Sri. A Jayamadhavan

Assistant Forest Conservator
Social Forestry,Central Region, Ernakulam

KEYNOTE ADDRESS

Dr. C. Meenakshi IFS

Conservator of Forests
Social Forestry, Central Region
Ernakulam

TECHNICAL SESSION

Sri. Sujith Karun

Coordinator – Haritha Keralam Mission

WEBINAR WILL START IN

Do you want to organize an event like this?